ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹിലെ സര്‍വെ സ്റ്റേ ചെയ്തു സുപ്രീംകോടതി. പള്ളിയിൽ സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് നിലവിൽ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
ഷാഹി ഈദ്ഗാഹ് പരിസരത്ത് കോടതിയുടെ മേൽനോട്ടത്തിൽ സർവേ നടത്താനായിരുന്നു അലഹാബാദ് ഹൈക്കോടതി അനുമതി നൽകിയത്. ഇതിന് മേൽനോട്ടം വഹിക്കാൻ ഒരു അഭിഭാഷക കമ്മിഷനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. മൂന്ന് അഭിഭാഷകരെയായായിരുന്നു നിയോഗിച്ചത്.