ഗവ. മെഡിക്കൽ കോളജു (Govt. Medical College) കളിലെ ഹൃദയ ശസ്ത്രക്രിയ (Heart surgery) കൾ പ്രതിസന്ധിയിലേക്ക്. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളു (Cardiac surgical instruments) ടെ വിതരണം വിതരണക്കാർ നിർത്തി. സർജിക്കൽ ഉപകരണങ്ങളു(Surgical instruments) ടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.
2023 ഡിസംബർ 31 വരെയുള്ള കുടിശികയായ 143 കോടി രൂപ നൽകാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയത്. മെഡി. കോളജുകളിൽ അവശേഷിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടിയുള്ള സർജിക്കൽ ഉപകരണങ്ങൾ മാത്രമാണ്.
30 കോടി രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക.സർക്കാർ ആശുപത്രികൾക്ക് ആരോഗ്യ ഇൻഷുറൻസ് ചികിത്സാസഹായ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് തിരിച്ചടിയാകുന്നത്.