‘സുൽത്താൻ ബത്തേരിയല്ല ഇനി അത് ഗണപതിവട്ടം’: കെ. സുരേന്ദ്രൻ

Written by Web Desk1

Published on:

സുല്‍ത്താന്‍ ബത്തേരി (Sulthan Batheri) യുടെ പേര് മാറ്റണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ (K Surendran). വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി ((Sulthan Batheri)) എന്ന പേര്. സുല്‍ത്താന്‍ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

“ബാറ്ററി എന്നു പറഞ്ഞാൽ അത് വെടിപ്പുരയാണ്. നമ്മളെ നശിപ്പിക്കാൻ വന്ന ഒരാളുടെ യുദ്ധകോപ്പുകൾ സൂക്ഷിച്ച സ്ഥലത്തെയാണ് നമ്മൾ ഒരു പ്രദേശത്തിൻ്റെ പേരായി വിളിക്കുന്നത്. ഇത് അപമാനമല്ലേ?” കെ.സുരേന്ദ്രൻ ചോദിച്ചു.

കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സംഭവത്തിൽ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.സുരേന്ദ്രന് എന്തും പറയാമെന്ന് ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. അദ്ദേഹം ജയിക്കാൻ പോകുന്നില്ലെന്നും ജനശ്രദ്ധ പിടിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും ടി.സിദ്ദിഖ് പറഞ്ഞു.

See also  ഫേസ്ബുക്ക് പോസ്റ്റുകള്‍ അപ്രത്യക്ഷമായി, കാരണം അവ്യക്തം…

Leave a Comment