Thursday, April 3, 2025

ശബരിമല തീർഥാടക ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

Must read

- Advertisement -

കോട്ടയം (Kottayam) : പാലായിൽ ശബരിമല തീർഥാടക ബസും (Sabarimala pilgrim bus) ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. പൈക ജനത സൂപ്പർ മാർക്കറ്റ് ഉടമ (വി) തൂമ്പാംകുഴിയിൽ സുനുവിന്‍റെ മകൻ പവൻ (20) (Sunu’s son Pavan) ആണ് മരിച്ചത്. പാലാ ചിറകണ്ടം ചക്കാമ്പുഴയിലാണ് അപകടമുണ്ടായത്.

പവൻ സഞ്ചരിച്ചിരുന്ന ബൈക്ക് ശബരിമല തീർഥാടകരുടെ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂരാലി സ്വദേശി റോഷനെ (20) ഗുരുതരമായ പരുക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാമപുരം മാര്‍ അഗസ്തിനോസ് കോളെജ് ബിസിഎ വിദ്യാര്‍ഥിയാണ് പവൻ. റോഷൻ ബികോം രണ്ടാം വർഷ ബിരുദ വിദ്യാർഥിയുമാണ്. വൈകിട്ട് ക്ലാസ് കഴിഞ്ഞ് കോളെജിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

See also  ബൈക്ക് ഓട്ടോയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article