സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്തു നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ ആദ്യ വാരത്തിൽ നിന്ന് ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവം മാറ്റിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതിനാല്‍ അവര്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല.

ഡിസംബര്‍ 12 മുതല്‍ 20 വരെ ക്രിസ്മസ് പരീക്ഷയും 21 മുതല്‍ 29 വരെ അവധിയുമാണ്. ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ തിരുവനന്തപുരത്താണ് കലോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജനുവരി ആദ്യ വാരത്തിലാവും കലോത്സവം. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.

See also  ജമ്മുവിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു

Related News

Related News

Leave a Comment