Saturday, April 5, 2025

ശശി തരൂരിന് ചേരി തിരിഞ്ഞ് സ്വീകരണം…

Must read

- Advertisement -

പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം, കൂട്ടത്തല്ല്

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ എം പി (Thiruvananthapuram Congress candidate Shashi Tharoor MP) യുടെ പ്രചരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ തുടർച്ചയാണ് സംഭവം. ഇന്നലെ രാത്രി മണ്ണന്തല (Mannanthala) യില്‍വെച്ചായിരുന്നു പ്രചരണ വാഹനം തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്.

മുൻ എംഎല്‍എ എം എ വാഹിദാ (Former MLA MA Wahid) ണ് ഇതിന് പിന്നിലെന്ന് ആരോപണം. പാർട്ടി നേതൃത്വത്തിന് പരാതി നൽകാൻ ഒരു വിഭാഗം തീരുമാനിച്ചു. ശശി തരൂരിനെ പിടിച്ചു തള്ളിയതായും ആരോപണമുണ്ട്.

സ്ഥാനാർത്ഥിക്ക് ചേരി തിരിഞ്ഞു സ്വീകരണം ഒരുക്കിയതാണ് തർക്കത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലുമുണ്ടായിരുന്നു. ശശി തരൂർ മടങ്ങിയതിന് പിന്നാലെയായിരുന്നു കൂട്ടത്തല്ലുണ്ടായത്.

See also  റഷ്യൻ ഡയമണ്ട് നിരോധനം നിലവിൽ വന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article