സീറ്റ് ബെൽറ്റ് മുഖ്യമന്ത്രിയുടെ വാഹനത്തിനും ബാധകം …..

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) മുഖ്യമന്ത്രി പിണറായി വിജയന്റെ (Chief Minister Pinarayi Vijayan) ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ് (Department of Motor Vehicles). കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തയാള്‍ സീറ്റ് ബെല്‍റ്റ് (Seat belt) ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടത്. ഈ സമയം മുഖ്യമന്ത്രി വാഹനത്തില്‍ ഇല്ലായിരുന്നു.

മുണ്ടക്കയം കുട്ടിക്കാനം (Mundakayam kuttikanam) റോഡില്‍ ഡിസംബര്‍ 12ന് 4.17നാണ് പിഴ ലഭിച്ചത്. എന്നാല്‍ പിഴത്തുക ഇതു വരെ അടച്ചിട്ടില്ലെന്നാണ് വിവരം. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രത്യേക വാഹനത്തിലായിരുന്നു. വാഹനത്തിന്റെ മുന്‍ വശത്തെ നമ്പര്‍ പ്ലേറ്റിന് മുകളിലായി പൊലീസ് എന്ന ബോര്‍ഡ് വച്ച വാഹനമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ( (Department of Motor Vehicles)) നിയമലംഘന ചിത്രത്തിലുള്ളത്.

See also  പ്രമുഖ യൂട്യൂബര്‍ സ്വാതി ഗോദര കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

Leave a Comment