Sunday, April 6, 2025

തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Must read

- Advertisement -

കണ്ണൂർ (Kannoor) : പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (Balram Mattanur) (62 വയസ്സ്) അന്തരിച്ചു. പരേതരായ സി എച്ച് പത്മനാഭൻ നമ്പ്യാരുടെയും സിഎം ജാനകിമ്മയുടെയും മകനാണ്. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാര മുൾപ്പെടെ നിരവധി ബഹുമതികൾ നേടിയ കളിയാട്ടം, കർമ്മയോഗി, സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യ ലോകം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ, നാട്ടിലൂടെ (ബാലസാഹിത്യകൃതികൾ) ബലൻ (സ്മരണകൾ ) പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം ( പലവക ) അനന്തം (പരീക്ഷണ കൃതി) കാശി (നോവൽ) തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ജീവിതം പൂങ്കാവനം എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം നാറാത്തുള്ള മിഥിലയിൽ വച്ച് സുരേഷ് ഗോപിയും, കാശി എന്ന നോവലിൻ്റെ പ്രകാശനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയും, അന്യലോകം എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം സിനിമ സംവിധായകനായ ജയരാജും, കൈതപ്രം ദാമോദരൻ നമ്പൂതിരിയും ചേർന്നാണ് നിർവഹിച്ചത്. കെ എൻ സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. സംസ്കാരം രണ്ട് മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ.

See also  വെള്ളാപ്പിള്ളിക്ക് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്ലീൻചിറ്റ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article