100 രൂപയ്ക്ക് ഡബിൾ ഡക്കറിൽ ‘സവാരിഗിരിഗിരി’…….

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : 100 രൂപ ടിക്കറ്റ് എടുത്ത് തിരുവനന്തപുരം നഗരം (Thiruvananthapuram city) മുഴുവൻ സവാരിഗിരിഗിരി നടത്തി തിരികെ വരാം. ഇലക്ട്രിക് ഡബിൾ ഡക്കർ ബസിൽ (Electric double decker bus) നഗരം ചുറ്റിക്കറങ്ങാൻ ഒരാൾക്ക് ഒരു യാത്രയ്ക്ക് 100 രൂപ ടിക്കറ്റ്. കൂടാതെ 300 രൂപ ടിക്കറ്റും ലഭ്യമാണ്. 300 രൂപ ടിക്കറ്റ് ഉപയോഗിച്ച് ഒരു ഡബിൾ ഡെക്കർ ബസിൽ (Electric double decker bus) യാത്ര ചെയ്ത് ഇടയ്ക്കുള്ള സ്ഥലങ്ങളിൽ ഇറങ്ങി അവിടത്തെ വിനോദസഞ്ചാര കേന്ദ്രം (Tourist attraction) സന്ദർശിച്ച ശേഷം അടുത്ത് വരുന്ന ഓപ്പൺ ഡബിൾഡക്കർ ബസിൽ (Open Doubledecker Bus) യാത്ര തുടരാം.

ഇങ്ങനെ ഒരു ദിവസം പല യാത്രകൾ ചെയ്യുവാനുള്ള അവസരമുള്ളതിനാൽ നഗരത്തിലെ മ്യൂസിയം, ചിൽഡ്രൻസ് പാർക്ക്, ശംഖുമുഖം, ലുലു മാൾ (Museum, Children’s Park, Shankhumugam, Lulu Mall) തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ച് അടുത്തു വരുന്ന ഡബിൾ ഡെക്കറിൽ കയറി യാത്ര ചെയ്യുവാനുള്ള അവസരം ഈ ടിക്കറ്റിലൂടെ സഞ്ചാരികൾക്ക് ലഭിക്കും. നിലവിൽ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ (Electric double decker bus)രാവിലെ 8 മണിക്കും രാവിലെ 9 മണിക്കുമായി കിഴക്കേകോട്ടയിൽ നോർത്ത് ബസ്റ്റാന്റിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും സർവീസ് ആരംഭിക്കും.

കിഴക്കേകോട്ട – സെക്രട്ടറിയേറ്റ് -വിജെടി ഹാൾ – കേരള യൂണിവേഴ്സിറ്റി – എംഎൽഎ ഹോസ്റ്റൽ – ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം – നിയമസഭാ മന്ദിരം – എൽഎംഎസ് ചർച്ച് – മ്യൂസിയം – കനകക്കുന്ന് – വെള്ളയമ്പലം – കവടിയാർ എത്തുകയും തിരികെ രാജ്ഭവൻ, മാനവീയം വീഥി ചിൽഡ്രൻസ് പാർക്ക്, ഫൈൻ ആർട്ട്സ് കോളേജ് ,സെൻറ് ജോസഫ് ചർച്ച്, ചാക്ക, എയർപോർട്ട്-, ശംഖുമുഖം ബൈപ്പാസ് – ലുലു മാൾ എത്തി തിരിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും..

കൂടാതെ ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിന് ചാർട്ടേർഡ് ട്രിപ്പ് സേവനവും ലഭ്യമാണ്. വെഡ്ഡിംഗ് ഷൂട്ട്, ബർത്ത് ഡേ പാർട്ടി, ഫിലിം ഷൂട്ടിംഗ് , അഡ്വർടൈസ്‌മെന്റ്, കാമ്പൈൻസ് എന്നിവയ്ക്കായും 4 മണിക്കൂർ, 8 മണിക്കൂർ 12 മണിക്കൂർ 16 മണിക്കൂർ പാക്കേജുകളായും ലഭിക്കും. വിവരങ്ങൾക്ക് 918861937

See also  കണ്ടെയ്നർ ലോറിയുടെ ഊരിത്തെറിച്ച ചക്രമിടിച്ച് യുവാവ് മരിച്ചു

Leave a Comment