സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി കണ്ടതിനാൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് മുതൽ റംസാൻ വ്രതം ആരംഭിക്കും. (As the new moon has been sighted in Saudi Arabia and Oman, the fasting month of Ramzan will begin in all Gulf countries from today.) യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ഇന്ന് തന്നെ റമദാൻ ആരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും ബസുകൾ പുലർച്ചെ 3 മണി വരെയും സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സർവീസ് നടത്തുന്ന റിയാദ് മെട്രോ പുലർച്ചെ മൂന്ന് മണി വരെ തുടരും.
അബുദാബിയിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെയും ഹെവി വാഹനങ്ങൾക്ക് നഗരത്തിലെ റോഡുകളിൽ നിരോധനമുണ്ട്. വെള്ളിയാഴ്ചകളിൽ അധികമായി വൈകുന്നേരം 8 മണി മുതൽ രാത്രി 1 മണി വരെയും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.