Wednesday, April 2, 2025

പതിന്നാലുകാരനെ പീഡിപ്പിച്ച പാസ്റ്ററുടെ സഹായി പിടിയിൽ

Must read

- Advertisement -

ഇടുക്കി (Idukki ): പ്രാർഥനായോഗത്തിൽ ( prayer meeting) പങ്കെടുക്കാനെത്തിയ പതിനാല് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി (Pastor’s Assistant) അറസ്റ്റിൽ. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി സെബാസ്റ്റ്യൻ (Sebastian hails from Dindigul, Tamil Nadu) എന്നയാളെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിലെ മൂന്നാറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആണ് പ്രാർഥനായോഗത്തിൽ പങ്കെടുക്കാൻ ഇടുക്കി രാജാക്കാട് സ്വദേശിയായ പതിനാലുകാരൻ കുടുംബത്തോടൊപ്പം എത്തിയത്. പ്രാർഥനകൾക്ക് നേതൃത്വം നൽകാൻ എത്തിത് തമിഴ്നാട് സ്വദേശിയായ പാസ്റ്ററായിരുന്നു. ഇദ്ദേഹത്തിന്‍റെ സഹായിയായാണ് സെബാസ്റ്റ്യൻ പ്രാർഥനായോഗ സ്ഥലത്ത് എത്തിയത്. ഇവിടെ വെച്ച് കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്.

സംഭവത്തെ തുടർന്ന് ഭയന്ന് പോയ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. കൗൺസിലിംഗ് നടത്തിയ ചൈൽഡ് ലൈൻ (Child line) ഉദ്യോഗസ്ഥനോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ വിവരം ചൈൽഡ് ലൈൻ (Child line) പൊലീസിനെ അറിയിച്ചു.

കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസിൽ അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ കണ്ടെത്താൻ കുറച്ചുകാലമായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം തൂത്തുക്കുടിയിൽ വെച്ച് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

See also  അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളക്ക് ഗുരുവായൂരിൽ തുടക്കമായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article