Sunday, July 6, 2025

കോലിയെ നേരില്‍ക്കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല- ജോക്കോവിച്ച്

Must read

- Advertisement -

ടെക്‌സ്റ്റ് മെസേജുകള്‍ വഴി മാത്രം ബന്ധം

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുമായി ടെക്‌സ്റ്റ് മെസേജുകള്‍ വഴി വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്ന് സെര്‍ബിയയുടെ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. രണ്ടുപേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും കാണാനുള്ള ഒരവസരം ഇതുവരെ ലഭിച്ചിട്ടില്ല. കോലിയുടെ കരിയറിനെയും നേട്ടങ്ങളെയും ബഹുമാനിക്കുന്നുവെന്നും ജോക്കോവിച്ച് പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിരാട് കോലിയും ഞാനും തമ്മില്‍ ടെക്‌സ്റ്റ് മെസേജുകള്‍ വഴിയുള്ള ബന്ധമുണ്ട്. ഞങ്ങള്‍ക്കിതുവരെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം എന്നെക്കുറിച്ച് നല്ലത് സംസാരിക്കുന്നത് കേള്‍ക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. കോലിയുടെ കരിയറിനെയും നേട്ടങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി.

പക്ഷേ, നന്നായി കളിക്കാന്‍ കഴിയുന്നില്ല. ഇന്ത്യയിലേക്ക് വരുന്നതിനു മുന്‍പായി എന്റെ ക്രിക്കറ്റ് കളി മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യയിലെത്തുമ്പോള്‍ നാണംകെടരുത്‌’- സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് പുറത്തുവിട്ട വീഡിയോയില്‍ ജോക്കോവിച്ച് വ്യക്തമാക്കി.

See also  പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത് ഉത്തരവാദിത്വം : ഹൈക്കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article