തളിപ്പറമ്പ് (Thaliparamba): മൂന്ന് മാസം മുമ്പ് വിവാഹം ചെയ്ത ഭര്‍ത്താവിനെതിരെ കേസ്. യുവതിയെ പെട്രോളും ആസിഡും ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി. (Case filed against husband who married her three months ago. Threatened to burn woman with petrol and acid) ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.
കുറുമാത്തൂര്‍ ചാണ്ടിക്കരിയിലെ ഗോവിന്ദന്റെ മകന്‍ ധനേഷിന്റെ (38) പേരിലാണ് കേസ്. ചാണ്ടിക്കരിയിലെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.രഞ്ജിനിയുടെ (39) പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഈ വര്‍ഷം ജൂണ്‍ 25 നാണ് ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്.
ചാണ്ടിക്കരിയിലെ ഭര്‍ത്താവിന്റെ തറവാട്ട് വീട്ടില്‍ താമസിച്ചുവരവെ രഞ്ജിനിയുടെ കൂടെ ജോലി ചെയ്യുന്ന പുരുഷന്‍മാരുടെ പേര് ചേര്‍ത്ത് അപവാദപ്രചാരണം നടത്തുകയും ആസിഡും പെട്രോളും ഒളിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരിക-മാനസിക പീഡനം നടത്തുകയും ചെയ്തുവെന്നാണ് പരാതി.