Saturday, July 5, 2025

എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു; അന്ത്യകർമങ്ങൾ ചെയ്ത് പെൺ മക്കൾ നിറകണ്ണുകളോടെ യാത്രാമൊഴി

Must read

- Advertisement -

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവര്‍ തന്നെയാണ് നവീനിന് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ബന്ധുക്കളോടൊപ്പം റവന്യൂമന്ത്രി കെ.രാജനും മൃതദേഹം ചിതയിലേക്കെടുക്കാനുണ്ടായിരുന്നു.

മന്ത്രി വീണാജോര്‍ജ് ഭാര്യയേയും മക്കളേയും ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.വന്‍ ജനാവലിയാണ് നവീന്‍ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വീടിന് മുന്നില്‍ കാത്തിരുന്നത്. ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീന്‍ ബാബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി.

See also  ഹേമ കമ്മറ്റി റിപ്പോർട്ടിലെ രഹസ്യമൊഴികളെന്ന രീതിയിൽ വാർത്തകൾ പുറത്ത് വിടുന്നു; റിപ്പോർട്ടർ ടിവിക്കെതിരെ WCC മുഖ്യമന്ത്രിക്ക് പരാതി നൽകി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article