Friday, April 4, 2025

മൂകാംബികയിലും കുടജാദ്രിയിലും ദർശനം നടത്തി മോഹൻലാൽ…

Must read

- Advertisement -

കൊല്ലൂർ (Kollur) : നടൻ മോഹൻലാൽ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി (Actor Mohanlal visited the Mukambika temple). ക്ഷേത്രത്തിലെ അതീവപ്രാധാന്യമുള്ള ചണ്ഡികാ യാഗ (Chandika Yagam) ത്തിൽ അദ്ദേഹം പങ്കെടുത്തു. സുഹൃത്തായ രാമാനന്ദിനൊപ്പമാണ് ലാൽ മൂകാംബിക ദർശനം നടത്തിയത്. ക്ഷേത്രത്തിലെ പ്രധാന അർച്ചകനായ സുബ്രഹ്മണ്യ അഡിഗ, നരസിംഹ അഡിഗ (Subrahmanya Adiga and Narasimha Adiga) എന്നിവരുടെ നേതൃത്വത്തിലാണ് ചണ്ഡികായാഗം നടന്നത്. തുടർന്ന് നരസിംഹ അഡിഗയിൽ നിന്ന് പ്രസാദവും ലാൽ സ്വീകരിച്ചു.

ഇന്ന് പുലർച്ചെ കുടജാദ്രിയിൽ എത്തിയ ശേഷമാണ് മോഹൻലാൽ ക്ഷേത്രദർശനം നടത്തിയത്. കുടജാദ്രിയിലെ ശങ്കരപീഠത്തിൽ ഏറെ നേരം അദ്ദേഹം ധ്യാനനിമഗ്നനായി. ”താരാനവമിക്ക് വിണ്ണിലെ താരകങ്ങൾക്ക് താഴെ മണ്ണിലെ താരമോടൊപ്പം സർവ്വജ്ഞ പീഠത്തിൽ” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് രാമാനന്ദ് കുറിച്ചത്.

See also  Exclusive ബിഗ് ബോസ് ; വിവാദങ്ങളില്‍ മോഹന്‍ലാലിന് അതൃപ്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article