Wednesday, April 2, 2025

ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയതിന് പിന്നിൽ അദ്ധ്യാപകരുടെ മാനസിക പീഡനം….

Must read

- Advertisement -

ആലപ്പുഴ (Alappuzha): ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവ (Suicide incident) ത്തിൽ അദ്ധ്യാപകർ (Teachers) ക്കെതിരെ പരാതിയുമായി കുടുംബം. സ്‌കൂൾ അധികൃതരു (School authorities) ടെ മാനസിക പീഡനത്തെ തുടർന്നാണ് കാട്ടൂർ അഴിയകത്ത് വീട്ടിൽ പ്രജിത്ത് (13) Prajith (13) ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ പിതാവ് മനോജ് (boy’s father is Manoj) ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ കളക്ടർക്കും (Chief Minister and Alappuzha District Collector) പൊലീസിനും പരാതി നൽകി.

ഇക്കഴിഞ്ഞ 15ന് ആണ് സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ പ്രജിത്ത് (Prajith) സ്‌കൂൾ യൂണിഫോമിൽ തന്നെ വീടിനുളളിൽ തൂങ്ങിമരിച്ചത്. അന്നേ ദിവസം സ്‌കൂളിൽ വച്ച് സഹപാഠിക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് വെള്ളം കുടിക്കാൻ പൈപ്പിന് സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നു. ഈ സമയത്ത് അദ്ധ്യാപകൻ വിദ്യാർത്ഥികളെ കാണാനില്ലെന്നും മൈക്കിലൂടെ അറിയിച്ചെന്നും ഇത് കേട്ട് ക്ലാസിലേക്ക് ഓടിയെത്തിയ പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീര പരിശോധന നടത്തുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ഈ സമയത്ത് അദ്ധ്യാപകൻ കണ്ണിൽ സൂക്ഷിച്ച് നോക്കി ‘

നീയൊക്കെ കഞ്ചാവാണല്ലോ’ എന്ന് ചോദിച്ചു. മറ്റൊരു അദ്ധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്‌കൂൾ വിട്ടപ്പോൾ ഇതേ അദ്ധ്യാപകനും അദ്ധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റ് വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ മർദ്ദിച്ചെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു.സഹപാഠികളാണ് ഇക്കാര്യങ്ങൾ രക്ഷിതാക്കളോട് പറഞ്ഞത്.

സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ ബസ് സ്‌റ്റോപ്പിൽ അദ്ധ്യാപകർ ആരെങ്കിലും ഉണ്ടോയെന്ന് പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോട് പറഞ്ഞെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. പ്രജിത്ത് എപ്പോഴും വരുന്ന വഴിയിലൂടയല്ല അന്ന് വീട്ടിലെത്തിയത്.അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നുമില്ലെന്നാണ് പൊലീസ് നൽകുന്നു. വിശദീകരണം. അദ്ധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ട്. അടുത്ത ദിവസം കുട്ടികളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

See also  പാർട്ടിപ്രഖ്യാനത്തിന് മുമ്പ് അൻവറിന് തിരിച്ചടി, അൻവറിന്റെ ഡിഎംകെയെ കയ്യൊഴിഞ്ഞ് തമിഴ്‌നാട് ഡിഎംകെ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article