മാംഗോ സ്റ്റഫഡ് കുൽഫി എളുപ്പത്തിൽ തയ്യാറാക്കാം…

Written by Web Desk1

Published on:

മാംഗോ സീസൺ ആയിട്ട് നിങ്ങൾ ഈ കിടിലം ഐറ്റം ഉണ്ടാക്കി കഴിച്ചില്ലെങ്കിൽ ശെരിക്കും നഷ്ടമാണ്. എന്താണെന്നല്ലേ നല്ല രുചിയുള്ള മാംഗോ സ്റ്റഫഡ് കുൽഫി. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ ഇത് ഈസിയായി ഉണ്ടാക്കാവുന്നതാണ്. അതിനായി ഒന്നോ രണ്ടോ മാമ്പഴം എടുക്കണം. ഇതിന്റെ മുകൾ ഭാഗം ഒരു അടപ്പിന്റെ രൂപത്തിൽ കട്ട് ചെയ്ത് മാറ്റുക.ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് അകത്തെ മാങ്ങയുടെ കഷണവും കുരുവും കോരി മാറ്റുക. ശേഷമുള്ള മാങ്ങയുടെ അകം ഭാഗം ആണ് നമുക്ക് വേണ്ടത്. അത് മാറ്റിവെയ്ക്കുക.

ശേഷം ഇത് സ്റ്റഫഡ് ചെയ്യാനായി ഒരു പാൻ അടുപ്പിൽ വെച്ച് ഇതിലേക്ക് പാൽ ഒഴിച്ച് തിളക്കാൻ വെയ്ക്കുക.ഇതിലേക്ക് കുറച്ച് പഞ്ചസാര കുറച്ച് പാൽ പൊടി എന്നിവ ചേർത്ത് ഇളക്കുക. ശേഷം കുറച്ച് ഏലക്ക പൊടി രണ്ടോ മൂന്നോ കുങ്കുമ പൂവിന്റെ ഇതൾ (ഉണ്ടെങ്കിൽ മാത്രം) ചേർക്കുക. ഇവയെല്ലാം കൂടി തിളച്ച് നന്നായി കുറുകി വരും. ശേഷം തീ ഓഫ് ചെയ്ത് ഈ മിശ്രിതം തണുക്കാൻ വെയ്ക്കുക.

നേരത്തെ മാറ്റിവെച്ച അകം ഒഴിഞ്ഞ മാങ്ങയുടെ ഉള്ളിലേക്ക് ഈ മിശ്രിതം ഒഴിക്കുക. എന്നിട്ട് മുകൾ ഭാഗം അടപ്പ് രൂപത്തിൽ മുറിച്ച ഭാഗം കൊണ്ട് ഇത് മൂടുക. എന്നിട്ട് നിവർത്തി തന്നെ ഫ്രീസറിൽ വെയ്ക്കുക. ഫ്രീസ് ആകുമ്പോൾ എടുത്ത് മാങ്ങയുടെ പുറം ഭാഗത്തെ തൊലി കളയുക. ശേഷം വട്ടത്തിൽ മുറിച്ച് കഴിക്കാം. കിടിലം രുചിയാണ് ഈ മംഗോ സ്റ്റഫഡ് കുൽഫിക്ക്…

Related News

Related News

Leave a Comment