വ്യാജ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്‌ത്‌ ഭീഷണി, യുവാവ് അറസ്‌റ്റിൽ

Written by Web Desk1

Published on:

വളപട്ടണം: കണ്ണൂർ ജില്ലയിലെ വളപട്ടണം പൊലിസ് സ്റ്റേഷൻ (Valapattanam Police Station) പരിധിയിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ (Fake Instagram accounts) നിർമ്മിച്ച് നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ശേഷം അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോർഫ് ചെയ്ത യുവാവിനെ കണ്ണൂർ സൈബർ പൊലിസ് അറസ്റ്റു ചെയ്തു. മോർഫു ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തി ചുഷണം ചെയ്യുകയും പണം തട്ടിയെടുകുകയും ചെയ്ത പ്രതിയെ പൊലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ അറസ്റ്റു ചെയ്തു. കണ്ണൂർ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫിന്റെ (Kannur Cyber ​​Police Station SHO Shaju Joseph) നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അഴീക്കോട് കപ്പക്കടവ് നുചിതോട് സ്വദേശി മുഹമ്മദ് സഫ്‌വാൻ (23) (Muhammad Safwan) എന്നയാളാണ് അറസ്റ്റിലായത്.ഏച്ചുർ സ്വദേശിയായ പെൺക്കുട്ടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണത്തിൽ പ്രതി സോഷ്യൽ മീഡിയയിൽ നിന്നും നിരവധി യുവതികളുടെ ഫോട്ടോ ശേഖരിച്ചു വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചു ഫോട്ടോകൾ ദുരുപയോഗം ചെയ്തതായി തെളിഞ്ഞു. ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി രണ്ട് ഫോണുകളും നാല് ഓളം സിമ്മുകളും ഉപയോഗിച്ചായിരുന്നു കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നത്.

ചെന്നൈയിൽഒളിവിൽ കഴിഞ്ഞു വരുന്ന പ്രതി അഴീക്കോട്ടെ താമസ സ്ഥലത്ത് എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ് എച്ച് ഒ ഷാജു ജോസഫിന്റെ (SHO Shaju Joseph) നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുഭാഷ് ചന്ദ്രൻ (Subhash Chandran), ഉദയ കുമാർ (Udaya Kumar), എ എസ് ഐ ജ്യോതി (ASI Jyoti), എസ് സി പി ഒ സിന്ധു (SCPO Sindhu), സിപിഒ അജിത്ത് (CPO Ajith) എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നുവെങ്കിലും ആരും രേഖാമൂലം നൽകിയിരുന്നില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ പൊലിസിൽ ( Cyber ​​Police) പരാതി നൽകണമെന്ന് കണ്ണൂർ സൈബർ സെൽ സിഐ സനൽകുമാർ (Kannur Cyber ​​Cell CI Sanalkumar) അറിയിച്ചു.

See also  പുഴയിൽ കുളിക്കാനിറങ്ങിയ റിസ്വാനയും ദീമയും ബാദുഷയും മരണത്തിനു കീഴടങ്ങി…

Leave a Comment