Friday, April 4, 2025

ഒരൊറ്റ ദിവസത്തെ കളക്ഷനിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കളക്ഷനിൽ റെക്കോർഡിട്ട് (Record collection) കെഎസ്ആർടിസി (KSRTC). ഏപ്രിൽ മാസ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ (Record collection) നേടിയത് ഈ വർഷം ഏപ്രിൽ 15നാണ്. 8.57 കോടി രൂപയാണ് ഈ ഒറ്റ ദിവസത്തെ കെഎസ്ആർടിസി (KSRTC) യുടെ വരുമാനം. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.

4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. 14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്തപ്പോൾ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കി സർവ്വീസുകള്‍ പുനക്രമീകരിച്ചിരുന്നു. ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് ഒഴിവാക്കിയത്. പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ കെഎസ്ആർടിസി നേട്ടം ഉണ്ടാക്കിയത്.

തുടർച്ചയായ വന്ന അവധി ദിവസങ്ങളിൽ ആവശ്യം പരിശോധിച്ചാണ് ഓർഡിനറി ബസുകള്‍ സർവീസ് നടത്തിയത്. എന്നാൽ തിരക്കേറിയ ദീർഘദൂര ബസ്സുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത് തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിച്ചു. ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്തിനുള്ളിൽ ക്രമീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു. അന്തർ സംസ്ഥാന റൂട്ടുകളിലും മേടമാസ പൂജക്ക് ശബരിമലയിലേക്കും സർവീസുകള്‍ ക്രമീകരിച്ചു.

ഇതെല്ലാം കൃത്യമായും സമയബന്ധിതമായും നടപ്പാക്കാൻ കഴിഞ്ഞത് ഓപ്പറേറ്റിംഗ് ജീവനക്കാരായ കണ്ടക്ടർമാരും ഡ്രൈവർമാരും കാണിച്ച താത്പര്യവും ഓഫീസർമാരും സൂപ്പർ വൈസർമാരും പ്രകടിപ്പിച്ച മികവും കൊണ്ടാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ജീവനക്കാർ അവരുടെ കുടുബത്തോടൊപ്പം അവധിയും ഉത്സവവും ആഘോഷിക്കുന്നത് മാറ്റിവച്ച് കർമ്മ നിരതരായതിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കെഎസ്ആർടിസി പറഞ്ഞു.

See also  കെഎസ്ആർടിസി: ശമ്പളബാക്കി ഇന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article