അരിയും റവയും ചേർത്ത കിടിലന്‍ ഉണ്ണിയപ്പം വീട്ടില്‍ തയ്യാറാക്കാം…

Written by Web Desk1

Updated on:

ഉണ്ണിയപ്പം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. ഉണ്ണിയപ്പം തന്നെ പല വിധമുണ്ട്. ഇവിടെയിതാ അരി റവ ചേർത്ത ഒരു കിടിലന്‍ ഉണ്ണിയപ്പം ആണ് തയ്യാറാക്കുന്നത്.

വേണ്ട ചേരുവകൾ

റവ -2 സ്പൂൺ
പച്ചരി – അര കിലോ
ശർക്കര – 1/2 കിലോ
ഗോതമ്പ് പൊടി -1 സ്പൂൺ
മൈദ -1 സ്പൂൺ
നെയ്യ് – 4 സ്പൂൺ
തേങ്ങാ കൊത്ത് -1 കപ്പ്
ഉപ്പ് – ഒരു നുള്ള്
വറുക്കാൻ എണ്ണ അല്ലെങ്കില്‍ നെയ്യ് – 1/2 ലിറ്റർ
ചെറിയ പഴം – 2 എണ്ണം
ഏലയ്ക്ക – 4 എണ്ണം

തയ്യാറാക്കുന്ന വിധം

പച്ചരി ആദ്യം രണ്ട് മണിക്കൂർ കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ ശർക്കരയും, കുറച്ചു വെള്ളവും ചേർത്ത് നന്നായി കുറുകി തണുപ്പിച്ചു എടുക്കുക. അതിനു ശേഷം മിക്സിയുടെ ജാറിലേയ്ക്ക് മാറ്റി, രണ്ട് ഞാലി പൂവൻ പഴവും, ഏലയ്ക്കയും ശർക്കര പാനിയും ചേർത്ത് അരക്കുക. ചെറിയ തരിയായി അരച്ച മാവ് ഒരു പാത്രത്തിലേയ്ക്ക് ഒഴിച്ച് അതിലേയ്ക്ക് രണ്ട് സ്പൂൺ മൈദ മാവ്, രണ്ട് സ്പൂൺ ഗോതമ്പ് മാവ്, എന്നിവയോടൊപ്പം ഒരു സ്പൂൺ റവ കൂടി ചേര്‍ക്കാം. തരി റവ ചേർക്കുമ്പോൾ ഉണ്ണിയപ്പത്തിന് കടയില്‍ കിട്ടുന്ന അതേ സ്വാദ് കിട്ടും.

ഇനി ഒരു ചീന ചട്ടിയിലേയ്ക്ക് നെയ്യ് ഒഴിച്ച് തേങ്ങാ കൊത്ത് ചേർത്ത് നന്നായി വറുത്തു ബ്രൗൺ നിറത്തിൽ ആക്കുക. ശേഷം ഇവ മാവിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒപ്പം ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കി, മാവ് 20 മിനിറ്റ് അടച്ചു വയ്ക്കുക. അതിനു ശേഷം ഉണ്ണിയപ്പ ചട്ടി വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി മാവ് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചതിന് ശേഷം അവ ഉണ്ണിയപ്പ ചട്ടിയിൽ ഒഴിച്ച് രണ്ട് വശവും മറിച്ചിട്ടു ഉണ്ണിയപ്പം വേവിച്ച് എടുക്കുക. വളരെ രുചികരമായ ഉണ്ണിയപ്പം ഇങ്ങനെ വീട്ടിൽ തയ്യാറാക്കാം.

See also  മാളവിക സ്റ്റൈലിഷ് ലുക്കിൽ….

Related News

Related News

Leave a Comment