കഴിഞ്ഞ കേരളപ്പിറവിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കേരളീയം പരിപാടി സംഘടിപ്പിച്ചത്. കേരളീയം പരിപാടിയുടെ ഭാഗമായി നടന്ന കലാപരിപാടികളുടെ ചിലവുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കേരളീയം പരിപാടിയുടെ ഉദ്ഘാടനവും സമാപനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു. ഈ വേദിയിൽ നടത്തിയ പരിപാടികളുടെ ചിലവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് 1.55 കോടി രൂപ ചിലവായെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന വിവിധ കലാപരിപാടികൾക്ക് ഒന്നരക്കോടിയിലേറെ സർക്കാർ ചെലവാക്കിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിൻ്റെ വികസന നേട്ടങ്ങൾ ലോക ശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൻറെ ഉദ്ഘാടനം നടന്നത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു. ഈ സ്റ്റേഡിയത്തിൽ മറ്റു ഏഴു ദിവസവും പരിപാടികളുണ്ടായിരുന്നു. ഈ പരിപാടികൾക്ക് ചെലവായ തുകയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതും.
കിരളിയൻ പരിപാടിയുടെ ആദ്യദിനത്തിലെ പ്രധാന ആകർഷണം നടി ശോഭനയുടെ നൃത്തമായിരുന്നു. ഈ പരിപാടിക്കായി സർക്കാർ ചിലവാക്കിയത് 8 ലക്ഷം രൂപയാണ്. പരിപാടിയുടെ രണ്ടാം ദിവസം സ്റ്റേഡിയത്തിലെ പ്രധാന പരിപാടി ജി എസ് പ്രദീപും നടനും എംഎൽഎയും ആയ മുകേഷും ചേർന്ന് നടത്തിയ സ്പെഷ്യൽ ഷോയായിരുന്നു. ഏകദേശം 8,30,000 രൂപയാണ് ഈ പരിപാടിക്ക് വേണ്ടി ചിലവായത്.
സ്റ്റേഡിയത്തിൽ തന്നെ മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്കായി 40,5000 രൂപയാണ് ചിലവായതായി കണക്കിൽ കാണിച്ചിരിക്കുന്നത്. കെഎസ് ചിത്രയുടെ ഗാനമേളയ്ക്ക് 2,05,0000 രൂപയാണ് നൽകിയതെന്നും കണക്കിൽ പറയുന്നു. കലാമണ്ഡലം കലാകാരന്മാരുടെ ഫ്യൂഷൻ ഷോയ്ക്ക് 3,80,000 രൂപയും ചെലവായരുന്നു.
സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 11,9000 രൂപ ചിലവായപ്പോൾ സമാപന ദിവസം നടന്ന പ്രത്യേക ഷോയ്ക്ക് 9,90,000 രൂപയുമാണ് നൽകിയത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഏഴ് പരിപാടിയുടെ കണക്ക് വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. കേരളീയ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുന്ന കലാപരിപാടികളുടെ തുക കണ്ടെത്താൻ സ്പോൺസർമാരെ സമീപിക്കും എന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് യാതൊരു വിവരവും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേരളീയം പരിപാടി കഴിഞ്ഞ് മാസം രണ്ടായെങ്കിലും ഇതുവരെ സ്പോൺസർമാരുടെ വിവരങ്ങൾ പുറത്തുവിടാത്തതിൽ സർക്കാരിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.