Saturday, March 15, 2025

കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും

Must read

കൊല്ലം: കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആര്‍ക്കെതിരെ ആയാലും അന്വേഷണം ഉണ്ടാകുമെന്ന് ഒരു ന്യൂസ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

ദേവസ്വം വിജിലന്‍സ് എസ് പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വത്തിന് രാഷ്ട്രീയമില്ലെന്നും കോടതിയിലും സര്‍ക്കാരിന് മുന്‍പിലും നിലപാട് അറിയിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. വിഷയം ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും.
രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയോ ചിഹ്നമോ ക്ഷേത്രപരിസരത്ത് ഉപയോഗിക്കാന്‍ പാടില്ലെന്നതിനെക്കുറിച്ച് കോടതി വിധിയുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടുപോകും. ഉപദേശക സമിതിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രചാരണ ഗാനങ്ങള്‍ പാടിയതാണ് വിവാദമായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് പാട്ട് പാടിയതെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും ഉത്സവകമ്മിറ്റി നേരത്തെ പ്രതികരിച്ചിരുന്നു. ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ മാര്‍ച്ച് പത്തിനാണ് അലോഷിയുടെ പരിപാടി നടന്നത്. ഗായകന്‍ പാടുന്നതിനോടൊപ്പം എല്‍ഡിഎഫിന്റെ ചിഹ്നവും കൊടികളും എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിച്ചതും വിവാദത്തിലായിട്ടുണ്ട്.

See also  രജനിയുടെയും ഷാരൂഖിന്റെയും ഗാനങ്ങൾക്ക് ചുവടുവച്ച് മോഹൻലാൽ, വീഡിയോ വെെറൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article