ഇ പി ജയരാജന് പിന്തുണയുമായി ബിജെപി, ഒന്നുകൊണ്ടും ഭയക്കേണ്ടെന്നും ,പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്നും കെ.സുരേന്ദ്രൻ

Written by Taniniram

Published on:

തൃശ്ശൂര്‍: ഇപി ജയരാജന് ബിജെപി പിന്തുണ. ശോഭാസുരേന്ദ്രന്‍ ഇപിയെ തളളിപറയുമ്പോഴും ഇപിക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജന്റെ വെളിപ്പെടുത്തലുകള്‍. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇ പി പറഞ്ഞുവെക്കുന്നു. പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാര്‍ട്ടിയില്‍. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ഇ.പി ജയരാജനെയും തോമസ് ഐസക്കിനെയും എംഎ ബേബിയേയും ഒക്കെ ഒഴിവാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നത്. ഇ പി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കണം. ഇ പിയോട് പിണറായിയും പാര്‍ട്ടിയും കാണിച്ചത് നീതി നിഷേധമാണ്. ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരെ പ്രകാശ് ജാവ്ദേക്കര്‍ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഇ പിക്കെതിരെ മാത്രം നടപടിയെടുത്തതെന്നും സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

See also  നിയമനകോഴ ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിന് ക്ലീൻ ചിറ്റ്, എഐവൈഎഫ് മുൻ നേതാവ് ബാസിത്ത് കേസിലെ ഒന്നാം പ്രതി. കുറ്റപത്രം സമർപ്പിച്ച് പോലീസ്‌

Leave a Comment