മുട്ട കഴിക്കാന്‍ മടിയാണെങ്കിൽ പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കാം…

Written by Web Desk1

Published on:

മുട്ട പ്രോട്ടീന്റെ നല്ലൊരു സ്രോതസാണ് എന്നാല്‍ ചിലര്‍ക്ക് മുട്ടകഴിക്കാന്‍ മടിയാണ്. പ്രത്യേകിച്ച് മസില്‍ കൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ കൂടിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. കൂടാതെ ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീന്‍ പ്രധാനപ്പെട്ട ഒന്നാണ്. പ്രതിരോധശേഷി കൂട്ടാനും ഊര്‍ജം പ്രദാനം ചെയ്യാനും ഇത് സഹായിക്കും. മുട്ടയ്ക്ക് പകരം കഴിക്കാവുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.

ഇലക്കറികള്‍ കഴിക്കുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കാവുന്ന ഭക്ഷണമാണ് ചീര.100 ഗ്രാം ചീരയില്‍ 2.9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട കഴിക്കാന്‍ മടിയുള്ളവര്‍ ചീര ഡയറ്റില്‍ പതിവാക്കണം.ഗ്രീന്‍ പീസും ഡയറ്റില്‍ വേണം. 100 ഗ്രാം ഗ്രീന്‍ പീസില്‍ 5.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കാം.

ബ്രൊക്കോളി കഴിക്കുന്നതും വളരെ നല്ലതാണ്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിന്‍ സി, കെ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.

Leave a Comment