Wednesday, April 2, 2025

`എനിക്ക് ഭയം ഇല്ല ‘ ; ഗവര്‍ണര്‍

Must read

- Advertisement -

തൊടുപുഴ: തനിക്കുനേരെ ഇതിന് മുമ്പ് അഞ്ച് തവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മുന്‍പ് ഇതിലും വലിയ ഭീഷണികള്‍ നേരിട്ടുണ്ടെന്നും ഇടുക്കിയില്‍ ഹര്‍ത്താല്‍ നടന്നതിന്റെ കാരണം അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

”കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവയ്ക്കുമ്പോള്‍ വെറും 35 വയസ് മാത്രമാണുണ്ടായിരുന്നത്. 1985, 86, 87 കാലഘട്ടങ്ങളിലാണ് യഥാര്‍ഥത്തിലുള്ള ഭീഷണി നേരിട്ടത്. അഞ്ച് തവണ എനിക്കു നേരം വധശ്രമമുണ്ടായി. 1990ല്‍ നടന്ന ശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലയ്ക്ക് പരുക്കേറ്റു. ഇപ്പോള്‍ ഭീഷണിയുണ്ടോ എന്ന് ചോദിക്കുമ്പോള്‍ പറയാനുള്ളത്, 35ാം വയസ്സില്‍ തോന്നാത്തത് 72ാം വയസ്സില്‍ തോന്നുമോ എന്നാണ്. എന്റെ പ്രായം ആയുര്‍ദൈര്‍ഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു. അധികമായി കിട്ടുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടും ഭയമില്ല.” എന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം മടങ്ങിയ ഗവര്‍ണര്‍, ഇടയ്ക്കുവച്ചു വാഹനത്തില്‍നിന്നു പുറത്തിറങ്ങുകയും കുട്ടികളെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. ഒരു മിനിറ്റിലേറെ ഗവര്‍ണര്‍ റോഡിലൂടെ നടന്നു. വിവിധ സ്ഥലങ്ങളില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.

See also  ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച 25 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article