കനത്ത മഴ; മതിലിടിഞ്ഞ് റോഡിലേക്ക്, സ്കൂളിലേക്ക് പോയ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്..

Written by Web Desk1

Published on:

കണ്ണൂർ (Kannoor) : കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴ കുറയാത്തതിനാൽ പലയിടങ്ങളിലും ദിവസങ്ങളായി വെള്ളക്കെട്ടാണ്. പലയിടത്തും വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും വഴിവെച്ചു. മലയോര മേഖലയിൽ കൃഷിക്കും വ്യാപകനാശമുണ്ടായി. വ്യാഴാഴ്ച ജില്ലയിൽ റെഡ് അലർട്ട് മുന്നറിയിപ്പാണ്.

വ്യാഴാഴ്ച രാവിലെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ ജുമാ മസ്ജിദിന്റെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു. മദ്രസ വിട്ട് കുട്ടികൾ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. ശബ്ദം കേട്ട് മാറിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. പിന്നാലെ, വന്ന ഒരു സ്ത്രീ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. മതിലിടിയുന്നതിന്റെ ശബ്ദം കേട്ട് ഇവർ റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു.

എതിർവശത്ത് നിന്നും വാഹനങ്ങൾ വരാത്തതും രക്ഷയായി. മട്ടന്നൂർ കൊട്ടാരം പെരിയാത്ത് റോഡിലേക്ക് വെള്ളം കയറി കാർ പൂർണമായും മുങ്ങി. കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോയതാണ് അപകടകാരണം. കാറിലുണ്ടായിരുന്ന രണ്ട് പേരും രക്ഷപ്പെട്ടു.

Related News

Related News

Leave a Comment