Thursday, April 3, 2025

ഇനി താൻ മത്സരരംഗത്തേക്കില്ല: കെ. സുരേന്ദ്രൻ

Must read

- Advertisement -

ന്യൂഡൽഹി (Newdelhi ): വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (Lok Sabha elections) മത്സരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ (BJP state president K Surendran). വിഷയത്തിൽ വ്യക്തിപരമായ തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ ദേശീയ കൗൺസിൽ (National Council of BJP) യോഗത്തിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിയതായിരുന്നു സുരേന്ദ്രൻ (K Surendran ) .

കേരളത്തിലെ രണ്ട് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ എൻഡിഎ സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഓരോ ലോക്‌സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി തയ്യാറാക്കി വരുന്നുണ്ട്. ഘടകകക്ഷികളുടെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുളള ചർച്ചകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ദേശീയ കൗൺസിൽ യോഗം അവസാനിച്ചാലുടൻ സ്ഥാനാർത്ഥികളുടെ വിവരങ്ങളടങ്ങിയ അന്തിമ പട്ടിക ഡൽഹിയിലേക്ക് കൈമാറുന്നതാണ്. മികച്ച സ്ഥാനാർത്ഥികളെയാണ് എല്ലാ മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. നരേന്ദ്രമോദിയെ വിശ്വസിച്ച് ജനങ്ങൾ മുന്നോട്ടുവരും’- സുരേന്ദ്രൻ പറഞ്ഞു.

See also  അമ്മയിൽ ഭിന്നത രൂക്ഷം , ജഗദീഷിനെ പിന്തുണച്ച്‌ അൻസിബ , മോശം മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article