വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി ഒഴിവാക്കും; വിജ്ഞാപനം പുറത്തിറക്കി

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുമായി ധനമന്ത്രാലയം. സംസ്ഥാനത്തെ വൈദ്യുതി സേവനങ്ങള്‍ക്കുള്ള ജി.എസ്.ടി ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനപ്രകാരം അടുത്ത ബില്‍ മുതല്‍ ജി.എസ്.ടി. ഒഴിവാക്കും. മാത്രമല്ല വൈദ്യുതി കണക്ഷനുള്ള അപേക്ഷാഫീസില്‍ ഉള്‍പ്പെടെ ജി.എസ്.ടി. കുറയും.

കേരളത്തില്‍ വീടുകളിലെ സാധാരണ ത്രീഫെയ്‌സ് കണക്ഷന് രണ്ടുമാസത്തെ ബില്ലില്‍ നല്‍കേണ്ടത് 30 രൂപയാണ്. ഇതിനിപ്പോള്‍ 18 ശതമാനം ജി.എസ്.ടിയായി 5.40 രൂപ ഈടാക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് മീറ്റര്‍വാടക, മീറ്ററും ലൈനുകളും മാറ്റുന്നത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ബില്‍ എന്നിവയ്‌ക്കെല്ലാം 18 ശതമാനം ജി.എസ്.ടി. ഈടാക്കുന്നുണ്ട്.

വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി പ്രസരണത്തിനും വിതരണത്തിനും സാന്ദര്‍ഭികമായി വേണ്ടിവരുന്ന അനുബന്ധ സംവിധാനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കുന്നുവെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതില്‍ നിയമപരമായി ഏതൊക്കെ സേവനങ്ങള്‍ ഉള്‍പ്പെടുമെന്ന് വിജ്ഞാപനം പരിശോധിച്ച് തീരുമാനിക്കേണ്ടത് കെ.എസ്.ഇ.ബിയാണ്.

See also  ബജറ്റ് : വൈദ്യുതി തീരുവ യൂണിറ്റിന് 15 പൈസ കൂടും

Leave a Comment