Saturday, April 5, 2025

പേരക്കുട്ടിയെ പീഡിപ്പിച്ചു; 72 കാരന് 20 വർഷം കഠിന തടവ്…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച 72കാരന് 20 വർഷം കഠിന തടവും 4ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. മകളുടെ മകളെ പീഡിപ്പിച്ച കേസിൽ മംഗലപുരം സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്. 2019 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

മകളുടെ വീട്ടിൽ ഇടയ്ക്ക് താമസത്തിന് എത്തുമ്പോഴായിരുന്നു പീഡനം. ഭയന്ന പെൺകുട്ടി വിവരം ആരോടും പറഞ്ഞില്ല. അപ്പൂപ്പനുള്ളപ്പോൾ സ്ഥിരമായി വീട്ടിൽ പറയാതെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നതിൽ സംശയം തോന്നിയ പെൺകുട്ടിയെ മാതാവ് കൗൺസിലിംഗിന് ഹാജരാക്കി. തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

പൂജപ്പുര പൊലീസാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തെങ്കിലും സംഭവസ്ഥലം മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ എഫ്ഐആർ ഈ സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്ത്. ആറ്റിങ്ങൽ ഫാസ്റ്റ് സ്പെഷ്യൽ കോടതി ജഡ്ജി ബിജുകുമാർ സി ആർ ആണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ മൂന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവുണ്ട്. പിഴത്തുക കെട്ടിവച്ചില്ലെങ്കിൽ പ്രതി 8 മാസം അധിമായി കഠിനതടവ് അനുഭവിക്കണം.

ലീഗൽ സർവീസ് അതോറിട്ടി മുഖേന അതിജീവിതയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും,18 രേഖകൾ ഹാജരാക്കുകയും ചെയ്തു.

See also  വിധവയായ യുവതിയെ ക്രൂരമായി ബസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article