Thursday, April 3, 2025

കൊച്ചി സ്വദേശിനിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പുത്തൻ പാലം രാജേഷിനെ വീട് വളഞ്ഞ് പോലീസ് സാഹസികമായി പിടികൂടി

Must read

- Advertisement -

ഒളിവില്‍ കഴിഞ്ഞിരുന്ന ഗുണ്ട പുത്തന്‍പാലം രാജേഷിനെ ബലാത്സംഗക്കേസില്‍ കോട്ടയത്ത് നിന്നും പോലീസ് പിടികൂടി. ഗുണ്ടാസംഘത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളിയാണ്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ചെയ്തത്.

ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കോതനല്ലൂരില്‍നിന്നാണ് അറസ്റ്റുചെയ്തത്. ഇയാള്‍ ജില്ലയില്‍ കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കടുത്തുരുത്തി പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാത്രി 10-ന് ഏഴുപേര്‍ക്കൊപ്പം കോതനല്ലൂരിലെ വാടകവീട്ടില്‍നിന്നും ഇയാളെ പിടികൂടിയത്. കൊച്ചിയില്‍ ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയുമായി പുത്തന്‍പാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരുന്നതിനിടെയാണ് അറസ്റ്റ്. രണ്ടു പേരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. രാജേഷ് രണ്ട് ദിവസമായി ജില്ലയില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോതനല്ലൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ പിടികൂടിയത്. ഈ കേസിലെ അന്വേഷണത്തിനിടെയാണ് വിവരം ലഭിച്ചതെന്ന് സൂചനയുണ്ട്. കേസില്‍ രാജേഷിന്റെ കൂട്ടാളിയായ വിജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

See also  ബാറിലിരുന്ന് പുകവലിക്കുന്നത് വിലക്കിയ ജീവനക്കാരനെ സംഘം ചേർന്ന് കല്ലെറിഞ്ഞുകൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article