Friday, November 7, 2025

ഗോൾഡ് റേറ്റ് ; സ്വർണവില 90,000 ത്തിന് താഴെയെത്തി… പ്രതീക്ഷയോടെ ഉപഭോക്താക്കൾ…

Must read

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 90,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

ശനിയാഴ്ച സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇന്നലെ ഇതിനാണ് തിരിച്ചടി ലഭിച്ചത്. ഡോളറിന്റെ വില ഇടിഞ്ഞത് സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്. വെള്ളിയുടെയും വില ഉയർന്നിട്ടുണ്ട്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞാഴ്ച യുഎസ്-ചൈന വ്യാപാര കരാറിനെത്തുടർന്ന് കൂടുതൽ യുഎസ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾ കുറഞ്ഞതും വ്യാപാര സംഘർഷങ്ങൾ കുറഞ്ഞതും നിക്ഷേപകരെ ലാഭമെ
ടുപ്പിന് പ്രേരിപ്പിച്ചിരുന്നു. ഇത് വില കുറയാൻ കാരണമായിരുന്നു.

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11225 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 9230 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 7220 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 4665 രൂപയാണ്. വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞു. വെള്ളിയുടെ വില 158 രൂപയാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article