ഇനി സ്വന്തം ഫ്ലാറ്റ് എന്ന സ്വപ്നത്തിന് ചെലവേറും. നിലവിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റുകൾ നിലനിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ആദ്യമായി സംസ്ഥാനത്ത് നികുതി ചുമത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ ഭൂ നികുതി നിരക്കുകൾ നിശ്ചയിക്കുക. അധിക നികുതി ഫ്ലാറ്റുള്ളവർക്ക് നികുതി ബാധ്യതയാകും. കൂടാതെ ഭൂമിയുടെ ന്യായ വിലയും ഉയർത്തും. 2010 നു ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങൾ കണക്കിലെടുത്തുള്ള നിരക്ക് വർധന അടിസ്ഥാനമാക്കിയായിരിക്കും ന്യായ വില ഉയർത്തുക. സർക്കാർ ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്കരിക്കും.
ഇനി കെട്ടിടത്തിൻെറ വില കുറച്ചു കാട്ടാൻ ആകില്ല മുദ്രപ്പത്ര നിയമങ്ങൾ ഭേദഗതി ചെയ്യും. ഇനി മുദ്രപ്പത്രത്തിൽ കെട്ടിടങ്ങളുടെ മൂല്യം കുറച്ചുകാട്ടാൻ ആകില്ല. യാഥാർത്ഥ വില കൃത്യമായി ആധാരത്തിൽ കാണിച്ച് നികുതിവില ല ഈടാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. കെട്ടിടത്തിൻെറ മൂല്യം കണക്കാക്കുന്നതിന് ഏകീകൃതമായ പ്രത്യേക രീതി നടപ്പാക്കും. ആദാരത്തിൻെറ രജിസ്ട്രേഷൻ സമയത്ത് ഈ മൂല്യത്തിന് അനുസരിച്ചുള്ള തുക സ്റ്റാംപ് ഡ്യൂട്ടിയായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കും. 500 ചതുരശ്രയടിയിൽ താഴെയുള്ള കെട്ടിടങ്ങളെ പുതിയ രീതിയിൽ നിന്ന് ഒഴിവാക്കും.
അതുപോലെ ലീസ് കരാറുകളുടെ നിലവിലുള്ള സ്റ്റാംപ് ഡ്യൂട്ടി പരിഷ്കരിക്കും. കെട്ടിടം ലീസിന് നൽകുമ്പോൾ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ന്യായ വിലയാണോ അതോ വാടകത്തുകയാണോ കൂടുതൽ ഈ തുക അടിസ്ഥാനമാക്കിയായിരിക്കും ഈ സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുക. വിവിധ വിൽപ്പന സർട്ടിഫിക്കറ്റുകൾക്കുള്ള സ്റ്റാംപ് ഡ്യൂട്ടിയും പരിഷ്കരിക്കുന്നുണ്ട്.