കോഴിക്കോട് : നികത്തിയ മണ്ണ് തിരിച്ചെടുത്ത് വയൽ പൂർവ്വസ്ഥിതിയിലാക്കുക, നിയമ ലംഘനം നടത്തിയ ഉടമയ്ക്കെതിരെ ക്രിമിനൽ ചട്ടപ്രകാരം കേസെടുക്കുക, മണ്ണിട്ട് നികത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയവ ആവശ്യങ്ങളുമായി പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ സതീഷ് പാറന്നൂർ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസിന് പരാതി നൽകി. നടപടിയില്ലെങ്കിൽ ജനകീയ പ്രക്ഷേഭങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമിതി ജില്ലാ കമ്മിറ്റി അംഗം കെ അജയലാലിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലം സന്ദർശിച്ചു.
Related News