തിരുവനന്തപുരം (Thiruvananthapuram) : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ മുൻ ജീവനക്കാരന്റെ (Ex-employee who cheated by offering job in railways) പേരിൽ വീണ്ടും കേസ്. ഇത്തവണ ഏഴുലക്ഷം വാങ്ങിയെന്ന് കാണിച്ച് നെയ്യാറ്റിൻകര സ്വദേശിയാണ് പരാതി നൽകിയത്. റെയിൽവേ ജീവനക്കാരുടെ സംഘടനാ നേതാവും കൊച്ചുവേളി ഡിവിഷനിൽ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനുമായിരുന്ന തമിഴ്‌നാട് സ്വദേശി മുരുകേശൻപിള്ള(44) (Murukesan Pillai ) യ്ക്ക് എതിരേയാണ് തമ്പാനൂർ പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തത്.
2022-ലാണ് തട്ടിപ്പ് കേസിൽ ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. 12 കേസുകളാണ് നിലവിലുള്ളത്. ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. ക്ലാർക്ക്, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർഥികളിൽനിന്ന് ഇയാൾ പണം വാങ്ങിയിരുന്നത്.