Friday, April 4, 2025

തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്‌ക്വാഡ് മഞ്ജു വാര്യരുടെ കാർ പരിശോധിച്ചു…..

Must read

- Advertisement -

ചെന്നൈ (Chennai) : തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്‌ക്വാഡ്.(Election Flying Squad) നടി മഞ്ജുവാര്യരു (
Actress Manjuwariyar) ടെ കാർ പരിശോധിച്ചു തമിഴ്‌നാട്ടിൽ പതിവ് തിരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണ് മഞ്ജുവിന്റെ കാറും പരിശോധിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത്തരത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നത് സ്വാഭാവികമാണ്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത വാഹനങ്ങളാണെങ്കിൽ പ്രത്യേകമായി പരിശോധിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ്മഞ്ജുവിന്റെ കാറും തടഞ്ഞ് നിർത്തി പരിശോധിച്ചത്.കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇത്തരത്തിൽ പരിശോധിച്ചിരുന്നു.

തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസിൽ വച്ചാണ് മഞ്ജു വാര്യയുടെ വാഹനം പരിശോധിച്ചത്. പരിശോധിച്ച ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ളയിങ് സ്ക്വാഡ് മഞ്ജുവിനെ വിട്ടയക്കുകയും ചെയ്തു.മഞ്ജുവിനൊപ്പം മാനേജറും ഉണ്ടായിരുന്നു. വാഹനമോടിച്ചിരുന്നത് മഞ്ജുവായിരുന്നു. നിര്‍ത്തിയ കാറില്‍ നടിയെ കണ്ടതോടെ അവിടെ നിര്‍ത്തിയിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം സെല്‍ഫിയെടുക്കാൻ വന്നു.

മഞ്ജു വാഹനത്തിനകത്തിരുന്ന് തന്നെ ചിത്രങ്ങളെടുക്കാൻ സഹകരിക്കുകയും ചെയ്തു.അനധികൃത പണം കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ പിടികൂടുന്നതിന് വേണ്ടിയാണ് തമിഴ്‌നാട്ടിലെ ഹൈവേകളും ബൈപ്പാസുകളും കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് കാലത്ത് പരിശോധന നടത്തുന്നത്.

See also  കെ സുരേന്ദ്രനു സ്വന്തമായി വാഹനമില്ല, കയ്യിൽ 15000 രൂപ, പേരിൽ 243 കേസ്….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article