മലപ്പുറം (Malappuram) : മലപ്പുറം കിഴക്കെ ചാത്തല്ലൂരിലാണ് സംഭവം. മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. (The incident took place in Chathallur, East Malappuram. An elderly woman was killed in a wild elephant attack in Malappuram.) പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ നീര്‍ചോലയിൽ കുളിക്കാൻ പോയ മക്കളെ തെരഞ്ഞു പോയതാണ് കല്യാണി.
ഈ സമയം കാട്ടാനയെ ഓടിക്കാൻ വനംവകുപ്പും സ്ഥലത്തുണ്ടായിരുന്നു. വനം ഉദ്യോഗസ്ഥര്‍ ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആര്‍ആര്‍ടി സംഘം വെടിവെച്ചതോടെ കാട്ടാന ഓടി. ഇതിനിടെയാണ് മുന്നിലകപ്പെട്ട കല്യാണി അമ്മയെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ കല്യാണി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.