Friday, August 1, 2025

സ്കൂൾ മധ്യവേനലവധി ഏപ്രിൽ മെയ് മാസത്തിൽ നിന്നും ജൂൺ ജൂലൈ മാസത്തിൽ മാറ്റുന്നതിൽ ചർച്ച വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി…

കേരളത്തില്‍ ജൂൺ ജൂലൈ ആണ് മഴക്കാലം ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

Must read

- Advertisement -

തിരുവനന്തപുരം ( Thiruvananthapuram ) : വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിമധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് പറഞ്ഞു. (Education Minister V Sivankutty said that there could be discussions on changing the mid-summer vacation.) കേരളത്തില്‍ ജൂൺ ജൂലൈ ആണ് മഴക്കാലം ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈസ്കൂളിൽ 9.45 മുതൽ 4.15 വരെയായി തന്നെ ക്ലാസ് സമയം തുടരും. മദ്രസ സമയത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് ഉയർത്തിയ സമസ്ത വഴങ്ങിയിരുന്നു പരാതി ഉന്നയിച്ച സമസ്ത വിഭാഗങ്ങൾക്ക് പുറമെ മറ്റ് വിഭാഗങ്ങളെയും മാനേജ്മെൻറുകളെയും ചർച്ചക്ക് വിളിച്ച സർക്കാറിൻറെ തന്ത്രം ഫലം കാണുകയായിരുന്നു.

സമയത്തിൽ മാറ്റം വരുത്തി അക്കാഡമിക് കലണ്ട‌ർ അൻുസരിച്ച് ക്ലാസ് തുടങ്ങിയത് മന്ത്രി അവരെ ബോധ്യപ്പെടുത്തി. സമയമാറ്റം ഹൈക്കോടതിയെ അറിയിച്ചതിനാൽ പിന്നോട്ട് പോകാനുള്ള പ്രയാസവും അറിയിച്ചു.

See also  നിയമനകോഴ ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിന് ക്ലീൻ ചിറ്റ്, എഐവൈഎഫ് മുൻ നേതാവ് ബാസിത്ത് കേസിലെ ഒന്നാം പ്രതി. കുറ്റപത്രം സമർപ്പിച്ച് പോലീസ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article