Monday, May 19, 2025

മഹാരാഷ്ട്രയിൽ ഭൂചലനം; 10 മിനിട്ടിൽ 2 പ്രാവശ്യം…

Must read

- Advertisement -

മുംബൈ (Mumbai): മഹാരാഷ്ട്രയിലെ നന്ദേഡ്, പർഭാനി ജില്ല (Parbhani District, Nanded, Maharashtra) കളിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഭൂചലനം (Earthquake) അനുഭവപ്പെട്ടു. രാവിലെ 6.09നും 6.19നും യഥാക്രമം 4.5, 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിംഗോലി ജില്ല (Hingoli District) യിലെ കലംനൂരി താലൂക്കി (Kalamnoori Taluk) ലെ ജാംബ് ഗ്രാമ (Jamb village) ത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു നന്ദേഡിലെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നന്ദേഡിൽ, നഗരത്തിന്റെ ചില പ്രദേശങ്ങളിലും ജില്ലയിലെ അർധപുർ, മുദ്ഖേഡ്, നൈഗാവ്, ഡെഗ്ലൂർ, ബിലോളി താലൂക്കു (Ardhapur, Mudkhed, Naigaon, Deglur and Biloli taluk) കളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് കലക്ടർ അഭിജിത് റാവുത്ത് (Collector Abhijit Raut) അഭ്യർഥിച്ചു.

English Summary:

See also  അടിമുടി ദുരൂഹത; യാത്ര അയപ്പ് ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചില്ലെന്ന് കളക്ടർ കളക്ടറുടെ മൊഴിയെടുക്കാൻ ലാന്റ് റവന്യൂ കമ്മീഷണർ ഗീത IAS കളക്ടറേറ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article