Friday, April 4, 2025

കേരളത്തിലെ കോടതികളിൽ കറുത്ത ഗൗൺ ഒഴിവാക്കാൻ തീരുമാനം….

Must read

- Advertisement -

കേരള (Keralam) ത്തിലെ കനത്ത ചൂട് കണക്കിലെടുത്ത് കോടതി (Court) കളിൽ അഭിഭാഷകർ (അഡ്വക്കേറ്റ്സ്) കറുത്ത ഗൗൺ (Black gown) ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി (Highcourt) പ്രമേയം പാസ്സാക്കി. ജില്ലാ കോടതി (JIlla Court) കളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും ഇനി നിർബന്ധമല്ല. ഹൈക്കോടതി(Highcourt) യിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെയാണ് ഇതു തുടരുക. ചൂടുകാലത്ത് കറുത്ത ഗൗൺ ധരിച്ച് കോടതികളിലെത്തുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.

കേരളത്തിൽ ഇന്നും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. രണ്ട് ജില്ലകളിൽ താപനില 40 ഡിഗ്രി കടക്കുമെന്നാണ് മുന്നറിയിപ്പ്.പാലക്കാട് ജില്ലയിൽ 41 ഡിഗ്രിയും കൊല്ലം ജില്ലയിൽ 40 ഡിഗ്രിയും വരെയും ഉയരുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്നുതന്നെയായിരിക്കും താപനില. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും താപനില കുറവ്. 35 ഡിഗ്രി.

കേരളത്തിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 50-60% പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന ചൂടോടു കൂടിയ അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.

See also  ആൽക്കഹോൾ ഉപയോഗം പ്രോത്സാഹിപ്പിച്ച് സർക്കാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article