Monday, October 27, 2025

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി ക്രിക്കറ്റർ സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ഇനി അനായ

Must read

മുംബൈ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പ്രമുഖ പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാറാണ്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. ‘അനായ ബംഗാര്‍’ എന്ന പേരും സ്വീകരിച്ചു.

ഇരുപത്തിമൂന്നുകാരനായ ആര്യന്‍, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പിക്കും വിധേയനായി. നിലവില്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഇവര്‍, മുന്‍പ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റില്‍ തുടരാന്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിപ്പിലുണ്ട്. ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍ എപ്രകാരമാണ് ക്രിക്കറ്റ് കൈവിട്ടുകളയേണ്ടി വന്നതെന്നാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്.
ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍, എന്റെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ഞാന്‍ ദീര്‍ഘകാലം ചേര്‍ത്തുപിടിച്ചിരുന്ന ക്രിക്കറ്റ്, എന്നില്‍നിന്ന് വഴുതിപ്പോകുന്നു. ക്രിക്കറ്റ് ഉപേക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article