Wednesday, May 21, 2025

ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് വീട്ടമ്മമാർക്ക് കൊടുക്കണമെന്ന് കോടതി…

Must read

- Advertisement -

ഭര്‍ത്താവ് വരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കണമെന്നു സുപ്രീം കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് സുപ്രീം കോടതി നിരീക്ഷണം. ഭര്‍ത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളില്‍ ഭാര്യയ്ക്കും പങ്കാളിത്തം വേണം. ജോയിന്റ് അക്കൗണ്ട് വഴിയോ എ.ടി.എം കാര്‍ഡ് വഴിയോ അത് ചെയ്യേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

‘വരുമാന സ്രോതസ്സുള്ള ഒരു സ്ത്രീയുടെ കാര്യത്തില്‍ അവര്‍ സാമ്പത്തികമായി സുരക്ഷിതത്വം അനുഭവിക്കുകയും ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ കുടുംബത്തേയും പൂര്‍ണമായി ആശ്രയിക്കാതിരിക്കുകയും ചെയ്യാം. എന്നാല്‍ ‘വീട്ടമ്മ’യെന്ന് വിശേഷിക്കപ്പെടുന്ന, സ്വന്തമായി വരുമാനമാര്‍ഗ്ഗമില്ലാത്ത, ഭര്‍ത്താവിനെയും കുടുംബത്തെയും സാമ്പത്തികമായി ആശ്രയിക്കുന്ന ഒരു വിവാഹിതയായ സ്ത്രീയുടെ സ്ഥാനം എന്താണ്?

ഇന്ത്യയിലെ വിവാഹിതരായ മിക്ക പുരുഷന്മാരും വീട്ടമ്മമാരായ അവരുടെ ഭാര്യമാര്‍ അഭിമുഖീകരിക്കുന്ന ഈ ദുരവസ്ഥ മനസ്സിലാക്കുന്നില്ല. ചെലവുകള്‍ നടത്താനുള്ള പണത്തിനായി വീട്ടമ്മമാര്‍ നടത്തുന്ന ഏതൊരു അഭ്യര്‍ഥനയും ഭര്‍ത്താവും അയാളുടെ കുടുംബവും നിരസിച്ചേക്കാം. സ്വതന്ത്രമായ സാമ്പത്തിക സ്രോതസ്സുകളില്ലാത്ത ഭാര്യ വൈകാരികമായി മാത്രമല്ല സാമ്പത്തികമായും തങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുതയെ കുറിച്ച് ചില ഭത്താക്കന്മാര്‍ ബോധവാന്മാരല്ല.’ കോടതി നിരീക്ഷിച്ചു.

‘ഒരു വിവാഹിതനായ പുരുഷന്‍ വരുമാന മാര്‍ഗമില്ലാത്ത തന്റെ ഭാര്യയെ സാമ്പത്തികമായി ശാക്തീകരിക്കണം. അവളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക സ്രോതസ്സുകള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന വസ്തുതയെക്കുറിച്ച് ബോധവാനുമായിരിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഭര്‍ത്താവിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ പങ്കാളിത്തം നല്‍കണം. അത്തരത്തിലുള്ള സാമ്പത്തിക ശാക്തീകരണം ദുര്‍ബലയായ ഭാര്യയെ കുടുംബത്തില്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കും.

ഇതിനെ കുറിച്ച് അറിവുള്ള വിവാഹിതരായ പുരുഷന്‍മാര്‍ ഗാര്‍ഹിക ചെലവുകള്‍ക്ക് പുറമെ ഭാര്യമാരുടെ വ്യക്തിഗത ചെലവുകള്‍ക്കായി ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് വഴിയോ അല്ലെങ്കില്‍ എടിഎം കാര്‍ഡ് വഴിയോ ഭര്‍ത്താക്കന്‍മാരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ലഭ്യമാക്കുന്നത് അംഗീകരിക്കേണ്ടതാണ്’ – കോടതി കൂട്ടിച്ചേര്‍ത്തു.

See also  കാട്ടാനക്കൂട്ടം ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article