എഡിഎം നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങില്‍ വിളിച്ചെന്ന ദിവ്യയുടെ കോടതിയിലെ അവകാശ വാദം കളക്ടര്‍ അരുണ്‍ കെ വിജയന്‍ തള്ളി. ദിവ്യയെ തള്ളി കളക്ടര്‍ രംഗത്തു വന്നതോടെ ദിവ്യയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യലിലൂടെ കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്. ജാമ്യാപേക്ഷ നല്‍കിയശേഷം ദിവ്യ ഒളിവിലാണ്.
പരിപാടിയുടെ സംഘാടകന്‍ താന്‍ അല്ലെന്നും, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല. യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, പരിപാടി സംഘടിപ്പിച്ച രേഖകള്‍ പരിശോധിക്കാമെന്നും കളക്ടക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയെ തടഞ്ഞാല്‍ അത് പ്രോട്ടൊക്കോള്‍ ലംഘനമാകും. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പറയാനാവില്ല, അവധി അപേക്ഷ നല്‍കിയിട്ടില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്ത് നല്‍കിയത് കുറ്റസമ്മതം അല്ല, അവരുടെ ദുഃഖത്തോടൊപ്പം നില്‍ക്കുകയാണ് ചെയ്തത് കളക്ടര്‍ പറഞ്ഞു.
കളക്ടറെ അന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. കളക്ടറുടെ മൊഴിയെടുക്കാന്‍ കളക്ടറുടെ മൊഴിയെടുക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ഗീത IAS കളക്ടറേറ്റില്‍ എത്തിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.