- Advertisement -
കൊല്ലം (Kollam) : പട്ടാഴി (Pattazhi) യിൽ നിന്ന് ഇന്നലെ ഉച്ച മുതല്‍ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ (Aditya, Amal) എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇരുവരും വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളി (Vendor Shri Vidyadhiraja School) ലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല.