മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്; തിങ്കളാഴ്ച്ച ഹാജരാകണം

Written by Web Desk1

Updated on:

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച ഹാജരാകന്‍ ഗണ്‍മാന്‍ അനില്‍ കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നോട്ടീസ് നല്‍കി.

കേസെടുത്ത് ഒരു മാസം കഴിയുമ്പോഴാണ് പൊലീസ് നടപടി. ഗണ്‍മാന്‍ അനില്‍ കുമാറാണ് ഒന്നാം പ്രതി. സുരക്ഷാ സേനയിലെ എസ് സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികള്‍. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേല്‍പ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കും.

മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ജോലിയുടെ ഭാഗമായുള്ള പ്രവര്‍ത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

See also  യുവതിയെ കാറില്‍ പിന്തുടര്‍ന്ന് അശ്ലീല ചേഷ്ടകള്‍ കാണിച്ച പൊലീസുകാരനെതിരെ കേസ്

Leave a Comment