- Advertisement -
പാലക്കാട് (Palakkad) : പരീക്ഷ എഴുതാൻ പോയ ബിടെക് വിദ്യാർഥിക്ക് ദാരുണാന്ത്യം. (A B.Tech student who went to write an exam met a tragic end.) വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് അൻസലാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിലാണ് സംഭവം.
വിദ്യാർഥി സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിലെ കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്നു അൻസിൽ. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അൻസിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.