Tuesday, April 8, 2025

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി…

Must read

- Advertisement -

താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ ജില്ല (Alappuzha District) യിൽ വീണ്ടും പക്ഷിപ്പനി (bird flu) ഇന്നലെ സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ചെറുതനയിലും എടത്വായിലുമാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോ​ഗബാധിത മേഖലയിൽ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു.

ദിവസങ്ങൾക്ക് മുമ്പായിരുന്നു ആലപ്പുഴയിലെ തെക്കൻ മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത്. ഇതിന് പിന്നാലെ അയച്ച സാമ്പിളുകളുടെ പരിശോധനഫലമാണ് ബുധനാഴ്ച ഉച്ചയോടെ ലഭിച്ചത്. തുടർന്ന്, ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നൽകുകയും ഇറച്ചി വിൽപ്പന വിലക്കുകയും ചെയ്യുകയായിരുന്നു.

See also  റോഡിന് കുറുകെ വീണ തെങ്ങില്‍ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article