Saturday, June 28, 2025

ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് അപകടം, ചികിത്സയിലായിരുന്ന ആൾ മരിച്ചു

Must read

- Advertisement -

ഹരിപ്പാട് (Harippd) : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുട്ടം ചിറ്റോടിതറയിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (29) ആണ് മരിച്ചത്. മാർച്ച് 18 ന് നങ്ങ്യാർകുളങ്ങര തട്ടാരമ്പലം റോഡിൽ മുട്ടം ഇത്താംപള്ളിൽ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.

മിഥുൻ ഓടിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. ഭാര്യ : രേഷ്മ, മകൻ : ധൻവിൻ, സഹോദരി : മീനു.

See also  കണ്ടെയ്നർ ലോറിയുടെ ഊരിത്തെറിച്ച ചക്രമിടിച്ച് യുവാവ് മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article