- Advertisement -
ബീഹാർ (Bhihar) : ലോക്സഭാ തിരഞ്ഞെടുപ്പ് (Lok Sabha) പ്രഖ്യാപിച്ചിരിക്കെ കേന്ദ്രമന്ത്രി പശുപതി പരസ് ( Pashupati Paras) ആണ് നരേന്ദ്ര മോദി മന്ത്രിസഭ (Narendra Modi Cabinet) യിൽനിന്ന് അപ്രതീക്ഷിതമായി രാജിവച്ചത്. രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടി (ആർഎൽജെപി) നേതാവാണ് ഇദ്ദേഹം. ബിഹാറിലെ സീറ്റ് വിഭജന തർക്കമാണ് പൊട്ടിത്തെറിയിലേക്കും പരസിന്റെ രാജിയിലും കലാശിച്ചത്.
“ഞാൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. സീറ്റ് വിഭജനത്തിൽ ഞങ്ങളുടെ പാർട്ടിക്കും എനിക്കും അനീതി നേരിടേണ്ടി വന്നു,” പശുപതി പരാസ് പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുമ്പ് പശുപതി പരാസ് മോദി സർക്കാരിൽ ഭക്ഷ്യ സംസ്‌കരണ മന്ത്രിയായിരുന്നു. സീറ്റ് വിഭജനത്തിൽ ചിരാഗ് പാസ്വാൻ്റെ എൽജെപി (രാം വിലാസ്) 5 ലോക്‌സഭാ സീറ്റുകൾ നേടിയതിൽ പശുപതി അതൃപ്തി പ്രകടിപ്പിച്ചു.