മാർക്കറ്റിൽ വലിയ വില കൊടുത്തു വാങ്ങുന്ന പഴമാണ് അവക്കാഡോ അഥവാ വെണ്ണ പഴം. കിലോക്ക് 360 ഉം 400ഉം ഒക്കെയാണ് ഇതിന്റെ വില മാർക്കറ്റിൽ. അവക്കാഡോ വിത്ത് വീട്ടിൽ എളുപ്പത്തിൽ നട്ട് എങ്ങനെ പഴങ്ങൾ ഉണ്ടാക്കാം എന്നു നോക്കാം
വിത്ത് വേർതിരിച്ചെടുക്കുക
പഴുത്ത അവക്കാഡോയിൽ നിന്ന് വിത്ത് ശ്രദ്ധാപൂർവ്വം വേണം വേർതിരിച്ചെടുക്കാൻ. കത്തി കൊണ്ടോ മറ്റു കാര്യങ്ങൾ കൊണ്ടോ വിത്തിന് പരിക്കേൽക്കരുത്. ഇതിനുമുകളിൽ പറ്റിപ്പിടിച്ച പഴങ്ങളുടെ ഭാഗവും ഒഴിവാക്കണം.
വിത്ത് തയ്യാറാക്കുക
എടുത്തു വച്ചിരിക്കുന്ന വിത്തിൽ മൂന്ന് അല്ലെങ്കിൽ നാല് ടൂത്ത്പിക്കുകൾ ഘടിപ്പിക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ ഉറപ്പിച്ച് അടിഭാഗം വെള്ളത്തിൽ ആണെന്ന് ഉറപ്പുവരുത്തുക.
വേരുകൾക്കായി കാത്തിരിക്കുക
ഗ്ലാസ്സിലെ വെള്ളം പതിവായി മാറ്റി കൊടുക്കണം. രണ്ടു മുതൽ 6 ആഴ്ചകൾക്കകം വിത്തിൽ നിന്ന് വേരുകളും തണ്ടുകളും വരും.
തൈകൾ ചട്ടിയിൽ വയ്ക്കുക
മുളച്ച തൈകൾ ഒരു ചട്ടിയിലേക്ക് മാറ്റുകയാണ് പിന്നെയുള്ള ഘട്ടം. 6 ഇഞ്ച് വളർന്നു കഴിഞ്ഞാൽ കൂടുതൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി വെട്ടിക്കൊടുക്കുക.
പരിചരണവും ക്ഷമയും
ഈ വെയിലുള്ള സ്ഥലത്ത് നിർത്തി പതിവായി നനയ്ക്കുന്നതും ക്ഷമയോടെ കാത്തിരിക്കുന്നതും പ്രധാനമാണ്. ഇങ്ങനെ ചെയ്താൽ ഒടുവിൽ ആരോഗ്യമുള്ള ഒരു അവക്കാഡോമരം നിങ്ങൾക്ക് സ്വന്തമാകും.