Monday, June 16, 2025

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ആൾകൂട്ടാക്രമണത്തിൽ യുവ കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

Must read

- Advertisement -

ജൽഗാവ്: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവ കോൺസ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. മുംബൈ പൊലീസിലെ 28കാരനായ ശുഭം അഗോണിയാണ് കൊല്ലപ്പെട്ടത്. 12 പേരടങ്ങുന്ന സംഘം വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു.

ചാലിസ്ഗാവിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്വന്തം നാട്ടിലായിരുന്ന ശുഭവും ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരത്തിനു ശേഷം തർക്കം ഉടലെടുക്കുകയായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. ശുഭത്തിന്‍റെ സുഹൃത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

See also  അയൽക്കാരായി അക്ഷയ്കുമാറും രൺവീർ സിംഗും; മുംബൈയിൽ 30 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി പൃഥ്വിരാജ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article